രണ്ട് ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് കൊച്ചിയിലെത്തും

Murmu

രണ്ട് ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് കൊച്ചിയിലെത്തും. നാവികസേനയുടെ ഭാഗമായ ഐഎൻഎസ് ദ്രോണാചാര്യക്ക് രാഷ്ട്രപതിയുടെ ഉയർന്ന ബഹുമതിയായ നിഷാൻ ദ്രൗപദി മുർമു സമ്മാനിക്കും. വൈകുന്നേരം 4.20നാണ് ചടങ്ങ്. 

നാളെ രാവിലെ കൊല്ലം വള്ളിക്കാവിലെ അമൃതാനന്ദമയി മഠം സന്ദർശിക്കും. തുടർന്ന് തിരുവനന്തപുരത്തെ കവടിയാർ ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ കുടുംബശ്രീയുടെ പരിപാടിയിൽ പങ്കെടുക്കും. ഉച്ചയ്ക്ക് രാഷ്ട്രപതി ലക്ഷദ്വീപിലേക്ക് പോകും. കൊച്ചിയിൽ ഇന്ന് ഉച്ചയ്ക്ക് ഒരു മണി മുതൽ വൈകുന്നേരം ആറ് മണി വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
 

Share this story