അദാനി ഗ്രൂപ്പിൻറെ സമ്മർദം; കരാർ തുകയുടെ ആദ്യഘട്ടം പൂർണമായും അനുവദിച്ച് സർക്കാർ

Vs

അദാനി ഗ്രൂപ്പിൻറെ സമ്മർദത്തെത്തുടർന്ന് കരാർ തുകയുടെ ആദ്യഘട്ടം പൂർണമായും അനുവദിച്ച് സർക്കാർ. കെഎഫ്‌സിയിൽ നിന്നും പണം വായ്പയെടുത്താണ് അദാനി ഗ്രൂപ്പിന് നൽകുന്നത്. പുലിമുട്ട് നിക്ഷേപത്തിനുള്ള തുകയാണിത്, പണം നാളെ കൈമാറും .

ആകെ നിൽക്കേണ്ട 347 കോടിയിൽ 250കോടി നേരത്തെ രണ്ട് ഗഡുക്കളായി നൽകിയിരുന്നു. ഇതിനിടെ കേന്ദ്രത്തിൻറെ ഗ്യാപ് വയബിലിറ്റി ഫണ്ട് ലഭിക്കാനുള്ള നിയമതടസങ്ങൾ നീക്കാനാണ് സർക്കാർ തീരുമാനം.
വയബിലിറ്റി ഗ്യാപ് ഫണ്ടായി സംസ്ഥാനം 818 കോടി രൂപയും കേന്ദ്രം 817 കോടിയുമാണ് നൽകേണ്ടത്.സംസ്ഥാനസർക്കാർ ഇതുവരെ വയബിലിറ്റി ഗ്യാപ് ഫണ്ട് നൽകിയിട്ടില്ല.

Share this story