മുഖ്യമന്ത്രിയുടെ സന്ദർശനത്തിന്റെ പേരിൽ കരുതൽ തടങ്കൽ: നിയമനടപടി സ്വീകരിക്കുമെന്ന് സുധാകരൻ

K Sudhakaran

മുഖ്യമന്ത്രിയുടെ സന്ദർശനത്തിന്റെ പേരിൽ പ്രവർത്തകരെയും നേതാക്കളെയും അനധികൃതമായി കരുതൽ തടങ്കലിലെടുക്കുന്നതിനെതിരെ കോൺഗ്രസ് നിയമനടപടി സ്വീകരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. മുഖ്യമന്ത്രിക്ക് പൊതുപരിപാടികൾ ഉണ്ടെങ്കിൽ ജനത്തിന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. 

കണ്ണൂരിലും പാലക്കാടും കോഴിക്കോടും എറണാകുളത്തും ഉൾപ്പെടെ എല്ലാ ജില്ലകളിലും അപ്രഖ്യാപിത അടിയന്തരാവസ്ഥക്ക് തുല്യമായ നടപടികളാണ് മുഖ്യമന്ത്രിക്ക് വേണ്ടി പോലീസുകാർ കാട്ടിക്കൂട്ടുന്നത്. പൊതുജനത്തെ വഴിയിൽ തടഞ്ഞും രാഷ്ട്രീയ എതിരാളികളെ ജയിലിലടച്ചും മുഖ്യമന്ത്രി കാട്ടിക്കൂട്ടുന്ന പേക്കൂത്ത് പ്രതിഷേധാർഹമാണ്. മൗലികാവകാശങ്ങളുടെ മേൽ കടന്നുകയറുകയാണ് സംസ്ഥാന ഭരണകൂടമെന്നും സുധാകരൻ പറഞ്ഞു.
 

Share this story