മുൻവൈരാഗ്യം: യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

Local

കോട്ടയം: നാട്ടകത്ത് ഫുട്ബോൾ കളി കഴിഞ്ഞ് മടങ്ങിയ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ പാറോലിക്കൽ ഭാഗത്ത് ശ്രീനന്ദനം വീട്ടിൽ എസ്.അഭയ് (24) എന്നയാളെയാണ് ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ ആറാം തീയതി വൈകിട്ട് 6 മണിയോടെ നാട്ടകത്തുള്ള ഗ്രൗണ്ടിൽ ഫുട്ബോൾ കളി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മറിയപ്പള്ളി സ്വദേശിയായ യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. യുവാവും സുഹൃത്തും ഫുട്ബോൾ കളി കഴിഞ്ഞ് വരുന്ന സമയം അഭയ്, യുവാവിന്റെ സുഹൃത്തിനെ ആക്രമിക്കുകയും ഇത് കണ്ട് തടയാൻ ചെന്ന യുവാവിന്‍റെ കഴുത്തിൽ കുത്തുകയുമായിരുന്നു. ഇയാൾക്ക് യുവാവിന്‍റെ സുഹൃത്തിനോട് മുൻവൈരാഗ്യം നിലനിന്നിരുന്നു ഇതിന്‍റെ തുടർച്ചയെന്നോണമാണ് ആക്രമം.

ആക്രമത്തിൽ യുവാവിന്‍റെ കഴുത്തിന് സാരമായി പരുക്ക് പറ്റുകയും കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പരാതിയെ തുടർന്ന് ചിങ്ങവനം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് ഇയാളെ അറസ്റ്റ് ചെയ്തു. ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്.ഓ ആർ. പ്രകാശ്, എസ്.ഐ മാരായ ഇ.എം സജീർ, താജുദ്ദീൻ അഹമ്മദ്, സി.പി.ഓ സഞ്ജിത്ത് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

Share this story