വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടർ വില വർധിപ്പിച്ചു; ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല
Oct 1, 2025, 08:20 IST

വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് വില വർധിപ്പിച്ച് പൊതുമേഖല എണ്ണ വിതരണ കമ്പനികൾ. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 15 രൂപ മുതൽ 15.5 രൂപ വരെയാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ സിലിണ്ടറിന്റെ വില 1602.5 രൂപയായി
തിരുവനന്തപുരത്ത് 1623.5 രൂപയും കോഴിക്കോട് 1634.5 രൂപയുമാണ് സിലിണ്ടറിന്റെ വിസ. കഴിഞ്ഞ ആറ് മാസങ്ങളിൽ തുടർച്ചയായി വില കുറച്ചതിന് പിന്നാലെയാണ് ഇന്ന് വില വർധിപ്പിച്ചത്. സെപ്റ്റംബർ മാസത്തിൽ വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 51.5 രൂപ കുറച്ചിരുന്നു
ഏപ്രിലിൽ 43 രൂപയും മെയിൽ 15 രൂപയും ജൂൺ 25 രൂപ, ജൂലൈ 57.5 രൂപ, ഓഗസ്റ്റിൽ 34.5 രൂപയും കുറച്ചിരുന്നു. അതേസമയം വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന സിലിണ്ടർ വിലയിൽ മാറ്റം വരുത്തിയിട്ടില്ല.