ഗൃഹോപകരണങ്ങള്‍ക്ക് ഒക്റ്റോബര്‍ ഒന്നുമുതല്‍ വിലക്കൂടും; വർ‌ധന 8 ശതമാനം വരെ

ശുഹോപകരണം

തിരുവനന്തപുരം: ഗൃഹോപകരണങ്ങള്‍ക്ക് ഒക്റ്റോബര്‍ ഒന്നുമുതല്‍ വിലവര്‍ധിപ്പിക്കുമെന്ന് നിര്‍മാതാക്കൾ. എല്‍ഇഡി ടിവി, വാഷിങ് മെഷീന്‍, റഫ്രിജറേറ്റര്‍ തുടങ്ങിയ ഉല്‍പന്നങ്ങള്‍ക്ക് 5 മുതൽ 8 ശതമാനം വരെയാണ് വില വർധിക്കുക.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തിൽ നിര്‍മാണത്തിനാവശ്യമായ ഇരുമ്പ്, ചെമ്പ്, ക്രൂഡ് ഓയിലില്‍ നിന്നുള്ള ഉത്പന്നങ്ങൾ എന്നിവയ്ക്ക് വില വർധിച്ചതാണ് തീരുമാനത്തിന് പിന്നിൽ. ഈ വർഷം ഇത് മൂന്നാം തവണയാണ് ഗൃഹോപകരണങ്ങൾക്ക് വില വർധിച്ചത്.

Tags

Share this story