വൈദികൻ ചമഞ്ഞ് വ്യവസായിയിൽ നിന്ന് 34 ലക്ഷം തട്ടിയെടുത്തു; തൊടുപുഴയിൽ യുവാവ് അറസ്റ്റിൽ
May 26, 2023, 10:30 IST

വൈദികനായി ചമഞ്ഞ് തിരുവനന്തപുരം സ്വദേശിയായ വ്യവസായിയിൽ നിന്ന് 34 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. തൊടുപുഴ ആരക്കുഴ സ്വദേശി ലക്ഷ്മി ഭവനിൽ അനിൽ വി കൈമളാണ് പിടിയിലായത്. മൂന്നാറിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞാണ് തിരുവനന്തപുരം സ്വദേശി ബോസിന്റെ പക്കൽ നിന്നും പണം തട്ടിയത്
മെയ് 19നാണ് തട്ടിപ്പ് നടന്നത്. ഫാദർ പോൾ എന്ന് സ്വയം പരിചയപ്പെടുത്തി ഫോണിലൂടെയാണ് സൗഹൃദം സ്ഥാപിച്ചത്. അടിമാലിയിലേക്ക് പണവുമായി എത്താൻ തുടർന്ന് ആവശ്യപ്പെട്ടു. പണം കൈപ്പറ്റിയ ശേഷം ഇയാൾ കടന്നുകളയുകയായിരുന്നു. മൈസൂരിൽ നിന്നാണ് പോലീസ് പ്രതിയെ പിടികൂടിയത്. ഇയാളിൽ നിന്ന് ആറര ലക്ഷം രൂപയും കണ്ടെടുത്തിട്ടുണ്ട്.