ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി; താമര കൊണ്ട് തുലാഭാരം

പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. കിഴക്കേനട വഴി ക്ഷേത്രത്തിൽ പ്രവേശിച്ച മോദി താമര കൊണ്ടുള്ള തുലാഭാരം നടത്തി. ബിജെപി നേതാവ് സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായാണ് പ്രധാനമന്ത്രി ഗുരുവായൂരിൽ എത്തിയത്. ഇന്ന് വിവാഹിതരായവർക്ക് പ്രധാനമന്ത്രി ആശംസ നൽകി

സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ശേഷം പ്രധാനമന്ത്രി തൃപയാർ ക്ഷേത്ര ദർശനത്തിനായി തിരിച്ചു. ഇവിടെ നിന്ന് 11 മണിയോടെ മോദി കൊച്ചിയിലേക്ക് തിരിക്കും. ഉച്ചയ്ക്ക് 12 മണിക്ക് വെല്ലിംഗ്ടൺ ഐലൻഡിൽ കൊച്ചി ഷിപ്പ് യാർഡ് അറ്റകുറ്റപ്പണി കേന്ദ്രം, ഡ്രൈ ഡോക്, ഐഒസിയുടെ എൽപിജി ഇറക്കുമതി ടെർമിനൽ എന്നിവ ഉദ്ഘാടനം ചെയ്യും. ഇതിന് ശേഷം മറൈൻ ഡ്രൈവിൽ ബിജെപിയുടെ ശക്തികേന്ദ്ര പ്രമുഖരുടെ യോഗത്തിലും മോദി പങ്കെടുക്കും. തുടർന്ന് ഡൽഹിയിലേക്ക് മടങ്ങും.
 

Share this story