പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കേരളത്തിലെത്തും; തൃശ്ശൂരിൽ റോഡ് ഷോ

modi

പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കേരളത്തിലെത്തും. ഉച്ചയോടെ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി തുടർന്ന് തൃശ്ശൂരിലേക്ക് പോകും. തൃശ്ശൂരിൽ മോദിയുടെ റോഡ് ഷോ സംഘടിപ്പിച്ചിട്ടുണ്ട്. തേക്കിൻകാട് മൈതാനം ചുറ്റിയുള്ള റോഡ് ഷോയ്ക്ക് ശേഷം നടക്കുന്ന മഹിളാ സമ്മേളനത്തിൽ പ്രധാനമന്ത്രി സംസാരിക്കും. 

ഇന്ന് തമിഴ്‌നാട്ടിലാണ് പ്രധാനമന്ത്രിയുടെ പര്യടനം. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ നിരവധി വികസന പദ്ധതികൾ മോദി തമിഴ്‌നാട്ടിൽ ഉദ്ഘാടനം ചെയ്യും. റോഡ്, റെയിൽ, വ്യോമ ഗതാഗത മേഖലയിൽ 19,500 കോടി രൂപയുടെ വികസന പദ്ധതികൾ മോദി ഉദ്ഘാടനം ചെയ്യും.
 

Share this story