പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയിൽ; ബിജെപി തെരഞ്ഞെടുപ്പ് പരിപാടികൾക്ക് ഔദ്യോഗിക തുടക്കമിടും

PM Modi

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയിലെത്തും. ബിജെപിയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പരിപാടികൾക്ക് ഔദ്യോഗിക തുടക്കമിടുന്നതിന്റെ ഭാഗമായാണ് സന്ദർശനം. രാവിലെ 11.30ന് നെടുമ്പാശ്ശേരിയിൽ എത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്റർ മാര്ഗം നേവൽ ബേസിലെത്തും. ഇവിടെ നിന്ന് റോഡ് മാർഗം മറൈൻ ഡ്രൈവിൽ ധീവനസഭയുടെ ഗോൾഡൻ ജൂബിലി ആഘോഷത്തിൽ പങ്കെടുക്കും

ഉച്ചയ്ക്ക് 12ന് കലൂർ സ്റ്റേഡിയത്തിൽ റോഡ് ഷോ നടക്കും. 12.30ന് കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. ഇതിൽ പതിനായിരം കോടികളുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും. ഒരു മണിയോടെ കലൂർ സ്‌റ്റേഡിയത്തിലെ രണ്ടാമത്തെ വേദിയിൽ എൻഡിഎ കേരളം തെരഞ്ഞെടുപ്പ് റാലി ഉദ്ഗഘാനം ചെയ്യും

2.30ന് പ്രധാനമന്ത്രി തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലേക്ക് തിരിക്കും. വൈകിട്ട് 5.45ന് തിരുച്ചിറപ്പള്ളിയിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിർവഹിക്കും.
 

Tags

Share this story