ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി ഇന്ന് കേരളത്തിലെത്തും; കൊച്ചിയിൽ കനത്ത സുരക്ഷ

modi

രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. വൈകുന്നേരം കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി യുവമോർച്ച സംഘടിപ്പിക്കുന്ന റോഡ് ഷോയിലും യുവം പരിപാടിയിലും പങ്കെടുക്കും. ക്രൈസ്തവ സഭാ മേലധ്യക്ഷൻമാരുമായുള്ള കൂടിക്കാഴ്ചയും ഇന്നുണ്ടാകും. കനത്ത സുരക്ഷയാണ് കൊച്ചി നഗരത്തിൽ ഒരുക്കിയിരിക്കുന്നത്

െൈവകുന്നേരം അഞ്ച് മണിയോടെ കൊച്ചി നാവിക വിമാനത്താവളത്തിൽ പ്രധാനമന്ത്രി എത്തും. തുടർന്ന് സുരക്ഷാ അകമ്പടിയോടെ വെണ്ടുരുത്തി പാലത്തിലെത്തും. ഇവിടെ നിന്ന് 1.8 കിലോമീറ്റർ ദൂരത്തിൽ റോഡ് ഷോ നടക്കും. റോഡിന് ഇരുവശവും ബാരിക്കേഡ് കെട്ടി ആളുകളെ നിയന്ത്രിക്കും. തേവര എസ് എച്ച് കോളജിൽ എത്തുന്ന പ്രധാനമന്ത്രി യുവം പരിപാടി ഉദ്ഘാടനം ചെയ്യും. 

വൈകുന്നേരം ഏഴ് മണിക്ക് കർദിനാൾമാരടക്കമുള്ള ക്രൈസ്തവ മേലധ്യക്ഷൻമാരുമായുള്ള കൂടിക്കാഴ്ച നടക്കും. പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് 2600 പോലീസുകാരെയാണ് നഗരത്തിൽ വിന്യസിച്ചിരിക്കുന്നത്. രാവിലെ മുതൽ നഗരത്തിൽ, പ്രത്യേകിച്ച് തേവര ഭാഗത്ത് ഗതാഗത നിയന്ത്രണമുണ്ട്. നാളെ രാവിലെ കൊച്ചിയിൽ നിന്നും പ്രധാനമന്ത്രി തിരുവനന്തപുരത്തേക്ക് പോകും.
 

Share this story