പ്രധാനമന്ത്രിയുടെ സന്ദർശനം: കൊച്ചിയിൽ കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി

congress

പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് കൊച്ചിയിൽ കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി. കോൺഗ്രസ് പ്രവർത്തകരെ പുലർച്ചെ വീടുകളിൽ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കെപിസിസി സെക്രട്ടറി തമ്പി സുബ്രഹ്മണ്യം, ഡിസിസി സെക്രട്ടറി എൻ ആർ ശ്രീകുമാർ, ഷെബിൻ ജോർജ്, അഷ്‌കർ ബാബു, ബഷീർ എന്നിവരെയാണ് കരുതൽ തടങ്കലിലാക്കിയത്

ഇന്ന് വൈകുന്നേരം അഞ്ചിനാണ് പ്രധാനമന്ത്രി കൊച്ചിയിൽ എത്തുന്നത്. വെണ്ടുരുത്തി പാലത്തിൽ നിന്നും 1.8 കിലോ മീറ്റർ ദൂരത്തിൽ റോഡ് ഷോ ആരംഭിക്കും. തുടർന്ന് തേവര എച്ച് എസ് കോളജിൽ യുവം പരിപാടി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഇതിന് ശേഷം ഏഴ് മണിക്ക് ക്രൈസ്തവ സഭാ മേലധ്യക്ഷൻമാരുമായി കൂടിക്കാഴ്ച നടത്തും.
 

Share this story