ബോർഡിന് മുമ്പാകെ വരുന്ന വിഷയങ്ങൾക്ക് പ്രസിഡന്റിന്റെ മുൻകൂർ അനുമതി വേണം: ഉത്തരവിറക്കി ജയകുമാർ

jayakumar

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ പുതിയ പരിഷ്‌കാരങ്ങളുമായി പ്രസിഡന്റ് കെ ജയകുമാർ. പ്രസിഡന്റിന്റെ അനുമതിയില്ലാതെ ഒരു വിഷയവും ബോർഡ് യോഗത്തിന്റെ പരിഗണനക്ക് വിടരുതെന്ന് പ്രസിഡന്റ് ഉത്തരവിറക്കി. 

പ്രസിഡന്റ് അംഗീകരിച്ച വിഷയങ്ങൾ കുറിപ്പായി യോഗത്തിന് മുമ്പ് അംഗങ്ങൾക്ക് നൽകണം. ബോർഡ് ഒപ്പിട്ട് തരുന്ന തീരുമാനത്തിന്റെ മിനുട്‌സ് അടുത്ത ബോർഡ് യോഗത്തിൽ സ്ഥിരീകരിക്കണമെന്നും നിർദേശിക്കുന്നു. 

വിഷയങ്ങൾ മുൻകൂട്ടി അറിയാത്തത് ഗുരുതരമായ പ്രത്യാഘാതങ്ങളിലേക്ക് നയിക്കുമെന്നും ജയകുമാറിന്റെ ഉത്തരവിൽ പറയുന്നു. ബോർഡ് മിനിട്‌സിൽ അടക്കം അംഗങ്ങളറിയാതെ തിരുത്തൽ വരുത്തിയ വിഷയങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.
 

Tags

Share this story