കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ തമ്മിൽ വീണ്ടും ഏറ്റുമുട്ടി

കണ്ണൂർ ജയിൽ

കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ തമ്മിൽ ഏറ്റുമുട്ടി.  ഏറ്റുമുട്ടിയത് ശിക്ഷാ തടവുകാരാണ്. ഏറ്റുമുട്ടലിൽ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്.  

ഏറ്റുമുട്ടലിൽ അഞ്ചാം ബ്ലോക്കിലെ തടവുകാരൻ രാമൻകുട്ടിക്കാണ് പരിക്കേറ്റത്. പരിക്കേറ്റതിനെ തുടർന്ന്  രാമൻകുട്ടി കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. സംഭവം നടന്നത് ഇന്നലെയാണ്. ഇന്നലെ രാവിലെ 6:45 ന് ഭക്ഷണം നൽകുന്ന സമയത്തുണ്ടായ വാക്കേറ്റത്തിനിടെ അഞ്ചാം ബ്ലോക്കിലെ തടവുകാരൻ കിരൺ രാജ് ഷെട്ടിയായിരുന്നു മർദിച്ചത്. ജയിൽ അധികൃതർ സംഭവത്തിൽ കണ്ണൂർ ടൌൺ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. 

തുടർന്ന് കിരൺ ഷെട്ടിക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച കാപ്പ കേസിലെ റിമാൻഡ് തടവുകാർ തമ്മിലും ഇവിടെ ഏറ്റുമുട്ടലുണ്ടായിരുന്നു. ഇതിനെ തുടർന്ന് വീണ്ടും ഇന്നലെ ഏറ്റുമുട്ടൽ ഉ

കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ തമ്മിൽ ഏറ്റുമുട്ടി.  ഏറ്റുമുട്ടിയത് ശിക്ഷാ തടവുകാരാണ്. ഏറ്റുമുട്ടലിൽ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്.  

ഏറ്റുമുട്ടലിൽ അഞ്ചാം ബ്ലോക്കിലെ തടവുകാരൻ രാമൻകുട്ടിക്കാണ് പരിക്കേറ്റത്. പരിക്കേറ്റതിനെ തുടർന്ന്  രാമൻകുട്ടി കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. സംഭവം നടന്നത് ഇന്നലെയാണ്. ഇന്നലെ രാവിലെ 6:45 ന് ഭക്ഷണം നൽകുന്ന സമയത്തുണ്ടായ വാക്കേറ്റത്തിനിടെ അഞ്ചാം ബ്ലോക്കിലെ തടവുകാരൻ കിരൺ രാജ് ഷെട്ടിയായിരുന്നു മർദിച്ചത്. ജയിൽ അധികൃതർ സംഭവത്തിൽ കണ്ണൂർ ടൌൺ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. 

തുടർന്ന് കിരൺ ഷെട്ടിക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച കാപ്പ കേസിലെ റിമാൻഡ് തടവുകാർ തമ്മിലും ഇവിടെ ഏറ്റുമുട്ടലുണ്ടായിരുന്നു. ഇതിനെ തുടർന്ന് വീണ്ടും ഇന്നലെ ഏറ്റുമുട്ടൽ ഉണ്ടായി.

Tags

Share this story