വനം വകുപ്പ് അംബാസഡർമാരായി പൃഥ്വിരാജിനെയും കുഞ്ചാക്കോ ബോബനെയും നിയമിച്ചു

വനം

തിരുവനന്തപുരം: സംസ്ഥാന വനം വകുപ്പ് അംബാസഡർമാരായി ചലച്ചിത്ര താരങ്ങളായ പൃഥ്വിരാജ് സുകുമാരനെയും കുഞ്ചാക്കോ ബോബനെയും നിയമിച്ചു. വന സംരക്ഷണം, വന്യജീവി പരിപാലനം, പരിസ്ഥിതി സന്തുലിതാവസ്ഥ, ജൈവവൈവിധ്യ സംരക്ഷണം എന്നിവയെക്കുറിച്ച് പൊതുജനങ്ങൾക്ക് അവബോധം വളർത്തുകയാണ് ലക്ഷ്യം.

വനം വകുപ്പിന്‍റെ പദ്ധതികൾ ജനങ്ങളിലേക്ക് കൂടുതൽ എത്തിക്കുന്നതിന്‍റെ ഭാഗമായി ബോധവത്ക്കരണ പരിപാടികൾ, റെക്കോഡുചെയ്ത സന്ദേശങ്ങൾ, ഡിജിറ്റൽ പ്രചാരണങ്ങൾ എന്നിവകളിലെല്ലാം ഇരു നടന്മാരെയും പങ്കാളികളാക്കും. വനം വകുപ്പ് മേധാവിയുടെ നിർദേശത്തെ തുടർന്ന് സ്വകാര്യ സേവന അടിസ്ഥാനത്തിലാണ് ഇരുവരെയും നിയമിച്ചത്.

Tags

Share this story