ആലപ്പുഴയിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചു; രണ്ട് യുവാക്കൾ മരിച്ചു, ഒരാൾക്ക് പരുക്ക്

accident
ആലപ്പുഴ ചേർത്തല-അരൂക്കുറ്റി റോഡിൽ മാക്കേക്കവലയിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾ മരിച്ചു. പള്ളിപ്പുറം സ്വദേളിശികളായ തൂവലത്തുവെളി ബിസ്മിൽ ബാബു(26), വള്ളിക്കോട്ട് കോളനി പ്രണവ്(22) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കൂവക്കാട്ട് ചിറ പ്രണവ് പ്രകാശിനെ ഗുരതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 

Share this story