പാലക്കാട് ചിതലിയിൽ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചു; അപകടം പുലർച്ചെ നാല് മണിക്ക്

പാലക്കാട്-തൃശ്ശൂർ ദേശീയപാതയിൽ ചിതലിയിൽ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. തമിഴ്‌നാട്ടിൽ നിന്ന് എറണാകുളത്തേക്ക് പോയ ലോറിയും ബാംഗ്ലൂരിൽ നിന്ന് വന്ന സ്വകാര്യ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്

അപകടത്തെ തുടർന്ന് ലോറി തലകീഴായി മറിഞ്ഞു. ഇടിയുടെ ആഘാതത്തിൽ സ്വകാര്യ ബസിന്റെ മുൻവശം തകർന്നു. പുലർച്ചെ നാല് മണിയോടെയാണ് അപകടം നടന്നത്. അപകടത്തിൽ ആർക്കും സാരമായി പരുക്കേറ്റിട്ടില്ല
 

Share this story