കണ്ണൂർ പരിയാരത്ത് സ്വകാര്യ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചു; രണ്ട് പേർക്ക് പരുക്ക്

accident

കണ്ണൂർ പരിയാരത്ത് ദേശീയപാതയിൽ സ്വകാര്യ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരുക്കേറ്റു. സ്‌കൂട്ടർ യാത്രികനായ ശ്രീധരൻ, ബസ് കണ്ടക്ടർ ജയേഷ് എന്നിവർക്കാണ് പരുക്ക്

കണ്ണൂരിൽ നിന്ന് പയ്യന്നൂരിലേക്ക് വരികയായിരുന്നു ബസ്. സ്‌കൂട്ടറിൽ ഇടിച്ചതിന് പിന്നാലെ നിയന്ത്രണം നഷ്ടമായ ബസ് ഡിവൈഡറിൽ ഇടിച്ചുകയറി. ഇങ്ങനെയാണ് കണ്ടക്ടർക്ക് പരുക്കേറ്റത്

പരുക്കേറ്റവരെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽപ്പെട്ട സ്‌കൂട്ടർ പൂർണമായും തകർന്നു.
 

Tags

Share this story