കോതമംഗലത്ത് സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; ദമ്പതികൾക്ക് ദാരുണാന്ത്യം

ACC

കോതമംഗലം വടാട്ടുപാറക്ക് സമീപം സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം. കുട്ടമ്പുഴ ഉരുളൻതണ്ണി സ്വദേശികളായ പുത്തൻപുരയ്ക്കൽ വീട്ടിൽ ജോസ് വർഗീസ് (65) ഭാര്യ സൂസൻ (60) എന്നിവരാണ് മരിച്ചത്.

ഞായറാഴ്ച രാവിലെ 10 മണിയോടെ ഭൂതത്താൻകെട്ട് - വടാട്ടുപാറ റോഡിൽ തുണ്ടം ഭാഗത്തു വച്ചായിരുന്നു അപകടം. ഗുരുതര പരുക്കേറ്റ ഇരുവരെയും ഉടൻതന്നെ കോതമംഗലം ബസേലിയോസ്‌ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Tags

Share this story