കുന്നംകുളത്ത് സ്വകാര്യ ബസും ടാറ്റാ സുമോയും കൂട്ടിയിടിച്ചു; 12 പേർക്ക് പരുക്ക്

accident

സ്വകാര്യ ബസും ടാറ്റാ സുമോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരുക്ക്. തൃശൂർ കുന്നംകുളം മഴുവഞ്ചേരിയിലാണ് സംഭവം. ടാറ്റാ സുമോയിൽ ഇടിച്ച ബസ് റോഡരികിലെ കെട്ടിടത്തിലേക്ക് ഇടിച്ചു കയറി. ബസ് യാത്രികരായ എട്ട് പേർക്കും ടാറ്റാ സുമോയിലെ നാലുപേരും ഉൾപ്പെടെ 12 പേർക്ക് പരുക്കേറ്റു. ആരുടെയും പരുക്ക് ഗുരുതരമല്ല. 

ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു അപകടം. കുന്നംകുളത്തു നിന്നും തൃശൂരിലേക്ക് പോവുകയായിരുന്ന അഖിൽ എന്ന ബസാണ് അപകടത്തിൽപ്പെട്ടത്. കുന്നംകുളം- തൃശ്ശൂർ സംസ്ഥാന പാതയിൽ കേച്ചേരി മഴുവഞ്ചേരിയിൽ വെച്ചായിരുന്നു അപകടം. എതിരെ വന്ന ടാറ്റാ സുമോയുമായി കൂട്ടി ഇടിച്ച ബസ് നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ അടഞ്ഞുകിടക്കുന്ന കെട്ടിടത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
 

Share this story