കോന്നിയിൽ സ്വകാര്യ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ചു; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്
Updated: May 16, 2023, 10:13 IST

പത്തനംതിട്ട കോന്നിയിൽ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. കോന്നി കൊന്നപ്പാറയ്ക്ക് സമീപമാണ് അപകടമുണ്ടായത്. ചിറ്റാർ സ്വദേശി എം എസ് മധുവാണ് മരിച്ചത്. നിരവധി പേർക്ക് അപകടത്തിൽ പരുക്കേറ്റു. പരുക്കേറ്റവരെ കോന്നി, പത്തനംതിട്ട എന്നിവിടങ്ങളിലുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
കോന്നി പയ്യനാമൻ ഭാഗത്തുനിന്നും പോയ ടിപ്പറും തണ്ണിത്തോട് ഭാഗത്തുനിന്നും വന്ന സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നൂ. ടിപ്പർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.