മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിച്ച കേസിൽ സ്വകാര്യ ബസ് കണ്ടക്ടർ അറസ്റ്റിൽ

sajeer
കൊല്ലം കടയ്ക്കലിൽ മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിച്ച കേസിൽ സ്വകാര്യ ബസ് കണ്ടക്ടർ അറസ്റ്റിൽ. മടവൂർ വിളയ്ക്കാട് സ്വദേശി സജീറാണ് അറസ്റ്റിലായത്. സജി ജോലി ചെയ്യുന്ന ബസിലാണ് 22കാരിയായ യുവതി ബഡ്‌സ് സ്‌കൂളിലേക്ക് പോകുന്നത്. വർക്കല ബീച്ച് കാണിച്ച് തരാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയാണ് പീഡിപ്പിച്ചത്. കുട്ടി നേരം വൈകി വീട്ടിൽ തിരിച്ചെത്തിയത് ചോദിച്ചതോടെയാണ് പീഡന വിവരം അറിയുന്നത്. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ് സജീർ.
 

Share this story