കണ്ണൂരിൽ പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ സ്വകാര്യ ബസ് ഡ്രൈവർ പിടിയിൽ

dipin

കണ്ണൂരിൽ പ്ലസ് വൺ വിദ്യാർഥിനിയായ പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റിൽ. അത്താഴക്കുന്ന് സ്വദേശി ദിപിനെയാണ് കണ്ണൂർ ടൗൺ പോലീസ് പിടികൂടിയത്. പെൺകുട്ടി പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് പ്രതി പരിചയപ്പെട്ടത്.

ഒക്ടോബർ, നവംബർ മാസങ്ങളിൽ കക്കാടുള്ള ബന്ധുവീട്ടിൽ എത്തിച്ച് പെൺകുട്ടിയെ പലതവണ പീഡനത്തിന് ഇരയാക്കി. പെൺകുട്ടിക്ക് ഇയാൾ വിലപിടിപ്പുള്ള മൊബൈൽ ഫോണും വാങ്ങി നൽകിയിരുന്നു. 

കുട്ടിയുടെ കയ്യിൽ പുതിയ ഫോൺ കണ്ടതിനെ തുടർന്ന് വീട്ടുകാർ നടത്തിയ ചോദ്യം ചെയ്യലിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
 

Tags

Share this story