കുന്നംകുളത്ത് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു; 13 പേർക്ക് പരുക്കേറ്റു

accident

കുന്നംകുളത്ത് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 13 പേർക്ക് പരുക്കേറ്റു. കുന്നംകുളം-തൃശ്ശൂർ റൂട്ടിൽ സർവീസ് നടത്തുന്ന ആര്യ, കൈലാസം ബസുകളാണ് അപകടത്തിൽപ്പെട്ടത്. 

കുന്നംകുളത്ത് നിന്ന് തൃശ്ശൂരിലേക്ക് പോകുകയായിരുന്ന കൈലാസ് ബസും എതിർദിശയിൽ വന്ന ആര്യ ബസും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിനുള്ളിൽ തെറിച്ചുവീണാണ് കൂടുതൽ പേർക്കും പരുക്കേറ്റത്

ഇരു ബസുകളുടെയും മുൻവശം തകർന്നിട്ടുണ്ട്. പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
 

Share this story