സ്വകാര്യ മൂലധനത്തെ അന്നും ഇന്നും എതിർത്തിട്ടില്ല; ഇതൊരു മുതലാളിത്ത സമൂഹമാണെന്ന് എംവി ഗോവിന്ദൻ

സ്വകാര്യ മേഖല പാടില്ലെന്ന് പറഞ്ഞല്ല പണ്ട് സമരം നടത്തിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഇഎംഎസിന്റെ കാലം തൊട്ടേ ഇവിടെ സ്വകാര്യ മേഖലയുണ്ട്. ആഗോളതലത്തിലാണ് സ്വകാര്യ മേഖലയെ എതിർത്തതെന്നും എംവി ഗോവിന്ദൻ പറഞ്ഞു. 

സ്വകാര്യ മൂലധനത്തെ അന്നും ഇന്നും എതിർത്തിട്ടില്ല. ഇനി എതിർക്കുകയുമില്ല. ഇതൊരു മുതലാളിത്ത സമൂഹമാണ്. പിണറായി വിജയൻ ഭരിക്കുന്നത് കൊണ്ട് സോഷ്യലിസ്റ്റ് ഭരണസംവിധാനമാണെന്ന് തെറ്റിദ്ധാരണ വേണ്ട

കമ്മ്യൂണിസ്റ്റ് പാർട്ടി ഭരിക്കുന്നതു കൊണ്ട് തൊഴിലാളി വർഗം മുന്നോട്ടുവെക്കുന്ന എല്ലാ മുദ്രവാക്യങ്ങളും നടപ്പാക്കാൻ സർക്കാരിന് സാധിക്കുമെന്ന തെറ്റിദ്ധാരണയൊന്നും ഞങ്ങൾക്കില്ല. ഭരണം അഞ്ച് കൊല്ലത്തിൽ മാറുന്നുള്ളു. എക്‌സിക്യൂട്ടീവ് ജുഡീഷ്യറിക്ക് മാറ്റമില്ല. അതാണ് പരിമിതിയെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
 

Share this story