പ്രിയദര്‍ശിനി സൗജന്യ പദ്ധതി; സ്ത്രീ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന: ഇന്നലെ യാത്ര നടത്തിയത് 7,83,115 വനിതകള്‍

KSRTC Priya

പ്രിയദര്‍ശിനി സൗജന്യയാത്ര തുടങ്ങിയ ഇന്നലെ കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ യാത്ര ചെയ്തത് പതിമൂന്ന് ലക്ഷത്തിലേറെ വനിത യാത്രികര്‍. കഴിഞ്ഞ തിങ്കളാഴ്ചയെ അപേക്ഷിച്ച് അഞ്ചര ലക്ഷത്തിലധികം വനിതാ യാത്രികരുടെ വര്‍ധനയാണ് ഇന്നലെയുണ്ടായത്

5,95,245 വനിതാ യാത്രക്കാരുടെ വര്‍ധനവുണ്ടായി . ഇന്നലെ സീറോ ടിക്കറ്റില്‍ യാത്ര ചെയ്തത് 7,83,115 വനിതാ യാത്രക്കാരാണ്. സീറോ ടിക്കറ്റ് വരുമാന നഷ്ടം 1,59,56,801 രൂപയാണ്. പുരുഷ യാത്രക്കാരുടെ എണ്ണത്തില്‍ കാര്യമായ കുറവുമുണ്ടായി.

പദ്ധതി കൂടുതല്‍ പ്രയോജനപ്പെടുക ദിവസ വേതനത്തിന് തൊഴില്‍ ചെയ്യുന്ന സ്ത്രീകള്‍ക്കും മറ്റ് സാധാരണക്കാര്‍ക്കുമാണെന്നാണ് വിലയിരുത്തല്‍. 600 രൂപ മുതല്‍ 3000 രൂപ വരെ പ്രതിമാസം ലാഭം ലഭിക്കുമെന്നതാണ് ആകര്‍ഷണം. മൂല്യം പൂജ്യമെങ്കിലും ബസുകളില്‍ കയറുമ്പോള്‍ ടിക്കറ്റ് നിര്‍ബന്ധമാണെന്ന് യാത്രക്കാര്‍ മറന്നുപോകരുത്.

Tags

Share this story