ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത; കേരള തീരത്ത് ജാഗ്രതനിര്‍ദേശം
Tue, 7 Mar 2023

കേരളാ തീരത്ത് ഉയര്‍ന്ന തീരമാലക്ക് സാധ്യത. ഒന്നരമുതല്‍ രണ്ട് മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ തീരദേശവാസികളും മത്സ്യതൊഴിലാളികളും പ്രത്യകം ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
ചൊവ്വാഴ്ച രാത്രി 11.30 വരെയാണ് കടലാക്രമണത്തിനും ഉയര്‍ന്ന തീരമാലയ്ക്കും സാധ്യത കാണുന്നതെന്ന് മുന്നറിയിപ്പിൽ പറയുന്നു.