വീണ വിജയന്റെ കമ്പനിക്കെതിരായ അന്വേഷണം ഒരു കുടുംബത്തെ അവഹേളിക്കാനുള്ള നീക്കം: എകെ ബാലൻ

balan

വീണ വിജയന്റെ കമ്പനിയുമായി ബന്ധപ്പെട്ട് കോർപറേറ്റ് മന്ത്രാലയത്തിന്റെ അന്വേഷണം കോടതി വിധിക്ക് എതിരാണെന്ന് സിപിഎം നേതാവ് എ കെ ബാലൻ. കേന്ദ്ര ഏജൻസികൾ പരിഹാസ്യമാണ് കാട്ടിക്കൂട്ടുന്നത്. കോടതിയുടെ പരിഗണനയിലുള്ള കേസിൽ കോടതിയുടെ അനുമതിയില്ലാതെ എങ്ങനെയാണ് അന്വേഷണം നടത്തുക. ഒരു വലിയ ഗൂഢാലോചനയുടെ ഭാഗമാണിത്. ഇത് തീർത്തും ഒരു കുടുംബത്തെ അവഹേളിക്കുന്നതിനുള്ള നീക്കമാണെന്നും അദ്ദേഹം ആരോപിച്ചു

ഈ ഗൂഢാലോചനക്ക് പിന്നിൽ ചില വ്യക്തികളാണ്. അവരെക്കുറിച്ച് വ്യക്തമായ അറിവ് ഞങ്ങൾക്കുണ്ട്. മുഖ്യമന്ത്രിക്കോ മകൾക്കോ ഹൈക്കോടതി നോട്ടീസ് അയച്ചിട്ടില്ല. തട്ടിപ്പ് നടന്നിട്ടില്ലെന്ന് ഹൈക്കോടതി തന്നെ പറഞ്ഞതാണ്. എങ്ങനെ വേട്ടയാടിയാലും ഒരു പ്രതികൂല വിധിയും മുഖ്യമന്ത്രിക്കോ അദ്ദേഹത്തിന്റെ കുടുംബത്തിനോ എതിരെ വരില്ലെന്നും എകെ ബാലൻ പറഞ്ഞു.
 

Share this story