ഗോഡ്‌സെയെ പ്രകീർത്തിച്ച പ്രൊഫസർ ഷൈജ ആണ്ടവൻ എൻഐടി ഡീൻ; പ്രതിഷേധവുമായി വിദ്യാർഥി, യുവജന സംഘടനകൾ

ഗോഡ്‌സെയെ പ്രകീർത്തിച്ച പ്രൊഫസർ ഷൈജ ആണ്ടവൻ എൻഐടി ഡീൻ; പ്രതിഷേധവുമായി വിദ്യാർഥി, യുവജന സംഘടനകൾ
ഗാന്ധി ഘാതകൻ ഗോഡ്‌സെയെ പ്രകീർത്തിച്ച് സമൂഹമാധ്യമങ്ങളിൽ കുറിപ്പിട്ട കാലിക്കറ്റ് എൻഐടി പ്രൊഫസർ ഷൈജ ആണ്ടവനെ സ്ഥാനക്കയറ്റം നൽകി ഡീനായി നിയമിച്ചു. സംഭവത്തിൽ പ്രതിഷേധവുമായി വിദ്യാർഥി, യുവജന സംഘടനകൾ രംഗത്തുവന്നു. എസ് എഫ് ഐ, യൂത്ത് കോൺഗ്രസ് സംഘടനകൾ എൻഐടിയിലേക്ക് മാർച്ച് നടത്തി യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ആദ്യം മാർച്ച് നടത്തിയത്. പിന്നാലെ എസ് എഫ് ഐ പ്രവർത്തകരും പ്രതിഷേധവുമായി മാർച്ച് നടത്തി. പ്രതിഷേധിച്ച വിദ്യാർഥികളും പോലീസും തമ്മിൽ സംഘർഷവുമുണ്ടായി. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി പ്രൗഡ് ഓഫ് ഗോഡ്‌സെ, ഫോർ സേവിംഗ് ഇന്ത്യ എന്നാണ് ഷൈജ ആണ്ടവൻ ഫേസ്ബുക്കിലിട്ട കുറിപ്പ്. എൻഐടിയിലെ മെക്കാനിക്കൽ എൻജിനീയറിംഗ് അധ്യാപികയാണ് അവർ.

Tags

Share this story