രാജ്യത്ത് വേട്ടയാടാനുള്ള ഉപകരണമായി മതപരിവർത്തന നിരോധന നിയമം മാറുന്നു: വിഡി സതീശൻ

satheeshan

വേട്ടയാടാനുള്ള ഉപകരണമായി മതപരിവർത്തന നിരോധന നിയമം മാറുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിലായി രണ്ടായിരത്തോളം ക്രൈസ്തവ ആരാധനാലയങ്ങൾ ആക്രമിക്കപ്പെട്ടു. സ്ത്രീകളെ പോലും ആക്രമിക്കുന്ന സംഭവങ്ങളുണ്ടായി. വിദ്വേഷത്തെ സ്‌നേഹം കൊണ്ട് പരാജയപ്പെടുത്താൻ സഭയ്ക്കും വിശ്വാസികൾക്കും കഴിയട്ടെന്ന് മാനന്തവാടി രൂപത സുവർണ ജൂബിലി ആഘോഷത്തിൽ സംസാരിക്കവെ സതീശൻ പറഞ്ഞു

ഇന്ത്യയിൽ മതപരിവർത്തനം ആരോപിച്ചാണ് ആരാധനാലയങ്ങൾ ആക്രമിക്കുന്നത്. വേട്ടയാടാനുള്ള ഉപകരണായി മതപരിവർത്തന നിരോധന നിയമം മാറുന്നു. എല്ലാ മതവിശ്വാസികൾക്കും അവരുടെ വിശ്വാസങ്ങളിൽ ഉറച്ചുനിൽക്കാനും അത് പ്രചരിപ്പിക്കാനുമുള്ള അവകാശം ഭരണഘടന ഉറപ്പ് നൽകുന്നുണ്ടെന്നും സതീശൻ പറഞ്ഞു.
 

Share this story