ഫ്രഷ് കട്ട് മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ പരിസര പ്രദേശങ്ങളിൽ 7 ദിവസത്തേക്ക് നിരോധനാജ്ഞ
Nov 1, 2025, 08:20 IST
താമരശ്ശേരി അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌കരണ പ്ലാന്റ് തുറക്കുന്നതുമായി ബന്ധപ്പെട്ട് പ്ലാന്റിന്റെ പരിസരപ്രദേശങ്ങളിൽ ഇന്ന് മുതൽ 7 ദിവസത്തേക്ക് നിരോധനാജ്ഞ. പ്ലാന്റിന്റെ 300 മീറ്റർ ചുറ്റളവ്, പ്ലാന്റിനും അമ്പായത്തോടിനും ഇടയിലെ റോഡിന്റെ ഇരുവശത്തുമുള്ള 50 മീറ്റർ പ്രദേശം, അമ്പായത്തോട് ജംഗ്ഷന്റെ 100 മീറ്റർ ചുറ്റളവ് എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ
ഈ പ്രദേശങ്ങളിൽ നാലോ അതിൽ കൂടുതലോ ആളുകൾ ഒരുമിച്ച് കൂടുന്നതിനും ഏതെങ്കിലും രീതിയിലുള്ള പ്രതിഷേധമോ പൊതുപരിപാടികളോ നടത്തുന്നതിനും വിലക്കേർപ്പെടുത്തി.
ഈ പരിധിയുടെ പുറത്ത് അമ്പലമുക്ക് എന്ന സ്ഥലത്ത് പന്തൽ കെട്ടി ഇന്ന് മുതൽ സമരം തുടങ്ങാനാണ് സമരസമിതിയുടെ തീരുമാനം. ഫ്രഷ് കട്ട് തുറക്കുകയാണെങ്കിൽ കൂടുതൽ സമരപരിപാടികൾക്ക് രൂപം നൽകും
