വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; ഗോവിന്ദൻകുട്ടിക്കെതിരെ മറ്റൊരു യുവതി കൂടി രംഗത്ത്
Thu, 5 Jan 2023

നടൻ ഗോവിന്ദൻ കുട്ടിക്കെതിരെ വീണ്ടും പീഡന പരാതി. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് കാണിച്ച് യുവതി നൽകിയ പരാതിയിൽ എറണാകുളം നോർത്ത് പോലീസ് കേസെടുത്തു. 2021ലും കഴിഞ്ഞ വർഷവുമായി മൂന്ന് തവണ ഗോവിന്ദൻകുട്ടി ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതി
കഴിഞ്ഞ മാസം മറ്റൊരു യുവതിയും ഗോവിന്ദൻകുട്ടിക്കെതിരെ പീഡന പരാതി നൽകിയിരുന്നു. ഇതിൽ കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് മറ്റൊരു യുവതി കൂടി പരാതിയുമായി രംഗത്തുവന്നത്. ഗോവിന്ദൻകുട്ടി എംഡിയായ യൂട്യൂബ് ചാനലിൽ അവതാരകയായി എത്തിയ യുവതിയാണ് ആദ്യം പരാതി നൽകിയത്.