അരിക്കൊമ്പനെ പറമ്പിക്കുളത്ത് കൊണ്ടുവരുന്നതിൽ പ്രതിഷേധം; മുതലമടയിൽ ഇന്ന് ഹർത്താൽ

arikomban

അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതിനെതിരെ മുതലമട പഞ്ചായത്തിൽ ഇന്ന് ഹർത്താൽ. സർവകക്ഷി യോഗ തീരുമാനപ്രകാരമാണ് ഹർത്താൽ. രാവിലെ ആറ് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കടകൾ അടച്ചിടുമെങ്കിലും വാഹനങ്ങൾക്ക് നിയന്ത്രണമില്ല

അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ മുതലമട പഞ്ചായത്തും ഹൈക്കോടതിയെ ഇന്ന് സമീപിക്കും. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ആതിര ദേവരാജന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും വിവിധ സംഘടനാ പ്രതിനിധികളും പങ്കെടുത്തു. 

കഴിഞ്ഞ ദിവസം മുതലമട കമ്പ്രത്ത് ചള്ളിയിൽ പ്രതിഷേധ മാർച്ചും ധർണയും നടന്നു. പറമ്പിക്കുളം കടുവാ സങ്കേതം ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിന് മുന്നിലും നാട്ടുകാർ പ്രതിഷേധിച്ചു.
 

Share this story