കേന്ദ്രത്തിനെതിരെ ഡൽഹിയിൽ നടത്തുന്നത് സമരം തന്നെയാണ്, സമ്മേളനമല്ല: മുഖ്യമന്ത്രി

CM Pinarayi Vijayan

കേന്ദ്ര അവഗണനക്കെതിരെ മുഖ്യമന്ത്രിയും മന്ത്രിമാരും ഡൽഹിയിൽ നടത്തുന്ന സമരത്തെ സമ്മേളനമായി ചിത്രീകരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രത്തിനെതിരെ സംസാരിക്കുമ്പോൾ ഞങ്ങൾക്ക് മുട്ട് വിറയ്ക്കില്ല. ഡൽഹിയിലേത് സമ്മേളനമല്ല, സമരം തന്നെയാണ്. 

അഭിസംബോധന ചെയ്യാൻ ദേശീയ നേതാക്കളെ ക്ഷണിച്ചതിനെ മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചു. ഒറ്റയ്ക്ക് പോകാനല്ല ആഗ്രഹിച്ചത്. ആദ്യമായി ചർച്ച ചെയ്തത് യുഡിഎഫുമായിട്ടാണ്. ഒന്നിച്ച് സമരം നടത്തിയാൽ എന്താണ് വിഷമം. സാമ്പത്തിക സ്ഥിതിയിൽ കേന്ദ്രം പറയുന്ന വാദം പ്രതിപക്ഷം ആവർത്തിക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
 

Share this story