സ്പീക്കറുടെ ഓഫീസിന് മുന്നിലെ പ്രതിഷേധം; നാല് എംഎൽഎമാർക്ക് പരുക്കേറ്റെന്ന് സതീശൻ

satheeshan

സ്പീക്കറുടെ ഓഫീസിന് മുന്നിൽ പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തിൽ നാല് എംഎൽഎമാർക്ക് പരുക്കേറ്റതായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സഭയിലെ മുതിർന്ന എംഎൽഎമാരിൽ ഒരാളായ തിരുവഞ്ചൂർ രാധാകൃഷ്ണനെയാണ് ഡെപ്യൂട്ടി ചീഫ് മാർഷൽ ആദ്യം ആക്രമിച്ചത്. ഇതിന്റെ കൂടെ ഭരണകക്ഷിയിലെ എംഎൽഎമാർ, മന്ത്രിമാരുടെ സ്റ്റാഫ് ഇവരെല്ലാവരും ചേർന്ന് ക്രൂരമായി ആക്രമിക്കുകയായിരുന്നു

സനീഷ് കുമാർ, എകെഎം അഷ്‌റഫ്, ടിവി ഇബ്രാഹിം, കെ കെ രമ എന്നീ എംഎൽഎമാർക്കാണ് പരുക്കേറ്റതെന്ന് സതീശൻ പറഞ്ഞു. സനീഷ്‌കുമാർ ബോധരഹിതനായി വീണതിന് ശേഷമാണ് ആശുപത്രിയിലേക്ക് പോയത്. ബാക്കിയുള്ള മൂന്ന് എംഎൽഎമാർക്കും പരുക്കേറ്റു. എന്തിന് വേണ്ടിയാണ്, ഇവർ ആരോടാണ് അസംബ്ലിക്ക് അകത്തും പുറത്തും ധിക്കാരം കാണിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
 

Share this story