ജി സുധാകരന് പിന്തുണ നൽകിയതിൽ പ്രതിഷേധം; കെപിസിസി ജനറൽ സെക്രട്ടറി എം ജെ ജോബ് രാജിവെച്ചു

jobe

അമ്പലപ്പുഴയിൽ ജി സുധാകരന് യുഡിഎഫ് പിന്തുണ പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ച് എം ജെ ജോബ് കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചു. അമ്പലപ്പുഴ നിയമസഭാ മണ്ഡലത്തിൽ സുധാകരനെ പിന്തുണക്കാനുള്ള തീരുമാനത്തിൽ കോൺഗ്രസിനുള്ളിൽ കടുത്ത അതൃപ്തി പുകയുകയാണ്. 

40 വർഷത്തോളം ജില്ലയിലെ കോൺഗ്രസ് പ്രവർത്തകരെ വേട്ടയാടാൻ നേതൃത്വം നൽകിയ വ്യക്തിയാണ് സുധാകരനെന്നും സ്ഥാനാർഥി നിർണയത്തിൽ നേതൃത്വം മര്യാദ കാണിക്കണമെന്നും ജോബ് വിമർശിച്ചു. കുട്ടനാട് പോലുള്ള സ്ഥലങ്ങളിൽ കോൺഗ്രസ് പ്രവർത്തകർക്ക് രാഷ്ട്രീയ പ്രവർത്തനം നടത്താൻ സാധിക്കാത്ത സാഹചര്യം സൃഷ്ടിച്ചത് സുധാകരന്റെ ഇടപെടലുകളാണെന്നും ജോബ് ആരോപിച്ചു

കോളേജ് തെരഞ്ഞെടുപ്പുകളിൽ കെ എസ് യുക്കാരെ എസ്എഫ്‌ഐക്കാർ ആക്രമിച്ചതിന് പിന്നിൽ സുധാകരന് ഉത്തരവാദിത്തമുണ്ട്. കോൺഗ്രസ് പ്രവർത്തകരോട് ചെയ്ത ക്രൂരതകൾക്ക് സുധാകരൻ മാപ്പ് പറയുമോയെന്നും എം ജെ ജോബ് ചോദിച്ചു.
 

Tags

Share this story