അരിക്കൊമ്പൻ വിഷയത്തിൽ പ്രതിഷേധം ശക്തമാകുന്നു; പറമ്പിക്കുളത്ത് ഇന്ന് സത്യഗ്രഹ സമരം

arikomban
അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനെതിരെ പ്രതിഷേധം ശക്തമാക്കി പ്രദേശവാസികൾ. നെന്മാറ എംഎൽഎ കെ ബാബുവിന്റെ നേതൃത്വത്തിൽ ഇന്ന് സത്യഗ്രഹ സമരം നടത്തും. പറമ്പിക്കുളം ഡിഎഫ്ഒ ഓഫീസിന് മുന്നിലാണ് ജനകീയസമിതിയുടെ സമരം. ഒരാഴ്ച മുമ്പ് ജനകീയ സമിതി സമരം താത്കാലികമായി നിർത്തിവെച്ചിരുന്നു. അരിക്കൊമ്പനെ എങ്ങോട്ട് മാറ്റണമെന്ന് ഇന്ന് സർക്കാർ ഹൈക്കോടതിയെ അറിയിക്കാനിരിക്കെയാണ് വീണ്ടും സമരം ശക്തമാക്കുന്നത്.
 

Share this story