നെല്ല് സംഭരണം വൈകുന്നതിൽ പ്രതിഷേധം; കൊയ്‌തെടുത്ത നെല്ല് കൃഷിഭവന് മുന്നിൽ ഉപേക്ഷിച്ച് കർഷകൻ
Sat, 18 Mar 2023

നെല്ല് സംഭരണം വൈകുന്നതിൽ പ്രതിഷേധം; കൊയ്‌തെടുത്ത നെല്ല് കൃഷിഭവന് മുന്നിൽ ഉപേക്ഷിച്ച് കർഷകൻ
നെല്ല് സംഭരണം വൈകുന്നതിൽ പ്രതിഷേധിച്ച് നാല് ഏക്കറിലായി കൊയ്‌തെടുത്ത നെല്ല് കൃഷിഭവന് മുന്നിൽ ഉപേക്ഷിച്ച് കർഷകന്റെ പ്രതിഷേധം. പാലക്കാട് കാവശ്ശേരി കൃഷിഭവന് മുന്നിലാണ് കർഷകന്റെ പ്രതിഷേധം. കാവശ്ശേരി സ്വദേശി രാഗേഷാണ് നെല്ല് സംഭരണം വൈകുന്നതിൽ പ്രതിഷേധിച്ച് കൊയ്‌തെടുത്ത നെല്ല് കൃഷി ഭവന് മുന്നിൽ ഉപേക്ഷിച്ചത്. 22 ദിവസത്തിലധികമായി കൊയ്തു കഴിഞ്ഞിട്ടെന്ന് രാഗേഷ് പറയുന്നു. അതേസമയം നടപടിക്രമത്തിൽ വീഴ്ച വന്നിട്ടില്ലെന്നും മിൽ അലോട്ട്‌മെന്റ് നടന്നെന്നും കാവശ്ശേരി കൃഷി ഓഫീസർ അറിയിച്ചു.