ഹെഡ് സെറ്റും ക്യാമറയുമുപയോഗിച്ച് പി എസ് സി പരീക്ഷക്ക് കോപ്പിയടി; ഉദ്യോഗാർഥിക്ക് പിന്നാലെ സഹായിയും പിടിയിൽ

psc

കണ്ണൂരിൽ പി എസ് സി പരീക്ഷക്കിടെ കോപ്പിയടി നടത്തിയ സംഭവത്തിൽ സഹായി അറസ്റ്റിൽ. ഉദ്യോഗാർഥിയെ കോപ്പിയടിക്കാൻ സഹായിച്ച പെരളശ്ശേരി സ്വദേശി എ സബീലാണ് അറസ്റ്റിലായത്. പരീക്ഷ എഴുതിയ മുഹമ്മദ് സഹദിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു

മുഹമ്മദ് സഹദിന് ഫോണിലൂടെ ഉത്തരം പറഞ്ഞ് കൊടുത്തത് സബീലാണ്. ബ്ലൂത്ത് ടൂത്ത് ഹെഡ് സെറ്റും ക്യാമറയും ഉപയോഗിച്ച് പരീക്ഷയെഴുതിയ സഹദിനെ കണ്ണൂർ ടൗൺ പോലീസാണ് അറസ്റ്റ് ചെയ്തത്.

വസ്ത്രത്തിൽ ഘടിപ്പിച്ച ക്യാമറയിലൂടെ സുഹൃത്തിന് ചോദ്യങ്ങൾ കൈമാറുകയും ബ്ലൂ ടൂത്ത് ഹെഡ് സെറ്റ് വഴി ഉത്തരങ്ങൾ എഴുതാൻ ശ്രമിക്കുന്നതിനിടയിലുമാണ് സഹദിന് പിടിവീണത്. സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷ എഴുതുകയായിരുന്നു. പയ്യാമ്പലം ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്.
 

Tags

Share this story