പൊന്നമ്പലമേട്ടിലെ പൂജ: ഒളിവിലുള്ള നാരായണനെ തേടി പോലീസ് തമിഴ്‌നാട്ടിലേക്ക്

narayanan

പൊന്നമ്പലമേട്ടിൽ അതിക്രമിച്ച് കയറി പൂജ നടത്തിയ നാരായണൻ ഒളിവിൽ തുടരുന്നു. ഇയാളെ തേടി അന്വേഷണ സംഘം തമിഴ്‌നാട്ടിലേക്ക് തിരിച്ചു. അതേസമയം നിലവിൽ റിമാൻഡിലുള്ള രണ്ട് പ്രതികൾക്കായി പോലീസ് കസ്റ്റഡി അപേക്ഷ നൽകും. പൊന്നമ്പലമേട്ടിൽ അതിക്രമിച്ച് കയറി പൂജ നടത്തിയത് അയ്യപ്പഭക്തരെ അവഹേളിക്കുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു എന്നാണ് പോലീസിന്റെ എഫ് ഐ ആർ

മതവിശ്വാസത്തെ അവഹേളിക്കണമെന്ന ഉദ്ദേശ്യത്തോടെ ആരാധനാ സ്ഥലത്ത് കടന്നുകയറിയെന്നതടക്കമുള്ള ഗുരുതര വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇവർക്ക് അതിക്രമിച്ച് കയറി പൂജ നടത്താനായി ഇടനിലക്കാരനായി നിന്നത് കുമളി സ്വദേശി കണ്ണനാണ്. നാരായണനെ വനംവികസന കോർപറേഷൻ ജീവനക്കാർക്ക് പരിചയപ്പെടുത്തിയത് ഇയാളാണ്. പണം നൽകിയതും കണ്ണൻ വഴിയാണ് എന്നാണ് വിവരം
 

Share this story