തിരുവനന്തപുരത്ത് 12 വയസ്സുകാരനെ പീഡിപ്പിച്ച കേസിൽ പൂജാരി അറസ്റ്റിൽ
Fri, 10 Feb 2023

തിരുവനന്തപുരം വിളവൂർക്കലിൽ 12 വയസ്സുകാരനെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. ആലപ്പുഴ സ്വദേശി സൂര്യനാരായണനാണ് അറസ്റ്റിലായത്. 2021ൽ തിരുവനന്തപുരം വിളവൂർക്കലിൽ ആശ്രമം നടത്തുന്നതിനിടെയാണ് പൂജാരിയായ ഇയാൾ കുട്ടിയെ പീഡിപ്പിച്ചത്. നിലവിൽ തമിഴ്‌നാട്ടിൽ ആശ്രമം നടത്തുകയായിരുന്ന പ്രതിയെ മലയിൻകീഴ് പോലീസ് സ്ഥലത്തെത്തി പിടികൂടുകയായിരുന്നു
പൂജ കർമങ്ങളുടെ പേര് പറഞ്ഞ് ഇയാൾ കുട്ടിയുടെ മാതാപിതാക്കളുമായി ബന്ധം സ്ഥാപിച്ചിരുന്നു. ഈ ബന്ധം മുതലെടുത്താണ് കുട്ടിയെ പീഡിപ്പിച്ചത്. ഒരു വർഷത്തോളം കുട്ടി പീഡനം നേരിട്ട വിവരം മാതാപിതാക്കൾ അറിഞ്ഞിരുന്നില്ല. ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുന്നിൽ കുട്ടിയെ ഹാഡരാക്കിയതോടെയാണ് പീഡന വിവരം പുറത്തുവരുന്നത്. ഇതോടെ പ്രതി തമിഴ്‌നാട്ടിലേക്ക് മാറുകയായിരുന്നു.