പുനർജനി പദ്ധതി: സതീശന് പിന്നാലെ മണപ്പാട് ഫൗണ്ടേഷനെതിരെയും സിബിഐ അന്വേഷണത്തിന് ശുപാർശ

satheeshan

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പെട്ട പുനർജനി ഭവന നിർമാണ പദ്ധതിയുമായി ബന്ധപ്പെട്ട് മണപ്പാട് ഫൗണ്ടേഷനും സിഇഒയ്ക്കുമെതിരെ സിബിഐ അന്വേഷണത്തിന് ശിപാർശ. എഫ്സിആർഎ നിയമപ്രകാരം സിബിഐ അന്വേഷണം നടത്തണമെന്നാണ് വിജിലൻസിന്റെ ശിപാർശ.

ഇന്നലെയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ പുനർജനി കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള വിജിലൻസിന്റെ ശിപാർശയുടെ വിവരങ്ങൾ പുറത്തെത്തിയത്. പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട ഫണ്ട് എത്തിയതും കൈകാര്യം ചെയ്തതും മണപ്പാട് ഫൗണ്ടേഷനാണെന്ന വിജിലൻസിന്റെ മറ്റൊരു റിപ്പോർട്ടിന്റെ വിശദാംശങ്ങളും പുറത്തെത്തിയിരുന്നു. 

ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് പ്രതിപക്ഷ നേതാവിന് പുറമേ മണപ്പാട് ഫൗണ്ടേഷനെ കേന്ദ്രീകരിച്ച് കൂടി അന്വേഷണം വേണമെന്ന് വിജിലൻസ് ശിപാർശ ചെയ്തിരിക്കുന്നത്. വി ഡി സതീശനും അമീർ അഹമ്മദും ചേർന്ന് നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് പ്രളയബാധിതരെ പുനരധിവസിപ്പിക്കാനെന്ന പേരിൽ വിദേശത്ത് പണം പിരിച്ച് കേരളത്തിലേക്ക് അയച്ചതെന്ന് ഉൾപ്പെടെയായിരുന്നു പരാതി. 

Tags

Share this story