ശിക്ഷ കുറഞ്ഞുപോയി, കോടതിയിൽ നിന്നും നീതി കിട്ടിയില്ല: മധുവിന്റെ അമ്മയും സഹോദരിയും

madhu

മധു വധക്കേസിൽ കോടതിയിൽ നിന്ന് നീതി ലഭിച്ചില്ലെന്ന് മധുവിന്റെ അമ്മയും സഹോദരിയും. പ്രതികൾക്ക് ലഭിച്ച ശിക്ഷ കുറഞ്ഞു പോയതിൽ കടുത്ത നിരാശയുണ്ടെന്ന് അമ്മ മല്ലി പറഞ്ഞു. കോടതിക്ക് വീഴ്ച പറ്റിയെന്ന് സഹോദരി സരസുവും ആരോപിച്ചു

പട്ടിക വിഭാഗക്കാർക്കുള്ള കോടതി വാദിക്കൊപ്പമാണോ പ്രതിക്കൊപ്പമാണോ നിൽക്കേണ്ടതെന്ന് സരസു ചോദിച്ചു. ഞങ്ങൾക്ക് വേണ്ടിയുള്ള കോടതിയിൽ നിന്നും നീതി കിട്ടിയില്ല. പിന്നെ എവിടെ നിന്ന് കിട്ടും. സുപ്രീം കോടതിയിൽ പോയിട്ടായാലും നീതി ഉറപ്പാക്കുമെന്ന് സരസു പറഞ്ഞു.
 

Share this story