മാർച്ച് 11ന് തിരികെ എത്തുമെന്ന് പി വി അൻവർ; തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകും
Mar 3, 2021, 17:46 IST
ആഫ്രിക്കയിൽ നിന്ന് മാർച്ച് 11ന് തിരിച്ചെത്തുമെന്ന് പി വി അൻവർ എംഎൽഎ. തെരഞ്ഞെടുപ്പിൽ സജീവമായി രംഗത്തുണ്ടാകുമെന്നും എംഎൽഎ വ്യക്തമാക്കി. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ വഴിയാണ് അൻവർ ഇക്കാര്യം അറിയിക്കുന്നത്.
കഴിഞ്ഞ രണ്ട് മാസക്കാലമായി മണ്ഡലത്തിൽ എംഎൽഎയുടെ അഭാവം വിവാദമായിരിക്കുകയാണ്. നിയമസഭാ സമ്മേളനത്തിലും എൽഡിഎഫ് കേരള യാത്രയിലും അദ്ദേഹം സംബന്ധിച്ചിരുന്നില്ല. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടും എംഎൽഎ വരാത്തതിനെ തുടർന്ന് നിരവധി ചർച്ചകൾ കൊഴുക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് താൻ 11ന് തിരികെ എത്തുമെന്ന് അൻവർ അറിയിച്ചിരിക്കുന്നത്.