പിവി അൻവറിന്റെ ആരോപണങ്ങൾ ഗൗരവമുള്ളത്; സമഗ്ര അന്വേഷണം വേണമെന്ന് ബിനോയ് വിശ്വം

പിവി അൻവറിന്റെ ആരോപണങ്ങൾ ഗൗരവമുള്ളത്; സമഗ്ര അന്വേഷണം വേണമെന്ന് ബിനോയ് വിശ്വം
പിവി അൻവറിന്റെ ആരോപണങ്ങളിൽ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആരോപണങ്ങൾ ഗൗരവമുള്ളതാണ്. സമഗ്ര അന്വേഷണം വേണം. ഗൗരവമായി ചിന്തിച്ച് നടപടിയെടുക്കാനുള്ള ഇച്ഛാശക്തി സർക്കാർ കാണിക്കണം ഇടതുപക്ഷ സർക്കാരിന്റെ നയങ്ങൾ ഇടതുപക്ഷ സ്വഭാവമുള്ളതായിരിക്കണം. തൃശ്ശൂർ പൂരം അലങ്കോലപ്പെട്ടതിൽ അന്ന് തന്നെ സംശയമുണ്ടായിരുന്നു. അത് സംഭവിച്ചത് സ്വാഭാവിക നടപടിയല്ല. ഗൗരവത്തിൽ തന്നെ അതിനെ കാണണമെന്നും ബിനോയ് വിശ്വം പറഞ്ഞു.

Share this story