ഭാര്യയുമായി വഴക്കിട്ടു; യുവാവ് റബർ ടാപ്പിംഗ് കത്തി ഉപയോഗിച്ച് സ്വയം കുത്തി മരിച്ചു
Mon, 6 Mar 2023

കുടുംബവഴക്കിനെ തുടർന്ന് യുവാവ് കത്തി കൊണ്ട് സ്വയം കുത്തി മരിച്ചു. തിരുവനന്തപുരം വാമനപുരത്താണ് സംഭവം. വാമനപുരം ഊന്നൻപാറ സ്വദേശി അനീഷാണ്(32) മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. ഭാര്യയുമായി വഴക്കിട്ടതിന് പിന്നാലെ റബർ ടാപ്പിംഗ് കത്തി ഉപയോഗിച്ച് സ്വയം കുത്തുകയായിരുന്നു. ഉടനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.