ആർ. ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സ്ഥാനം രാജിവെച്ചു

ആർ ശ്രീലേഖ

തിരുവനന്തപുരം: ആർ.ശ്രീലേഖ കൗൺസിലർ സ്ഥാനം രാജിവെച്ചു. തിരുവനന്തപുരം കോർപ്പറേഷനിലെ ശാസ്തമംഗലം വാർഡ് കൗൺസിലറാണ്. സ്ഥാനം രാജിവെക്കുന്നത് വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണെന്നാണ് ശ്രീലേഖ നൽകിയ ഔദ്യോഗിക വിശദീകരണം.

ആർ ശ്രീലേഖയുടെ രാജി ബിജെപിയ്ക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. മേയർ സ്ഥാനാർഥിയാക്കി തന്നെ ചിത്രീകരിച്ച ശേഷം ഒഴിവാക്കിയതിൽ അടക്കം ശ്രീലേഖ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി കോൺസിലറുടെ ഭാഗത്ത് നിന്നുണ്ടാകേണ്ട കാര്യക്ഷമമായ പ്രവർത്തനങ്ങൾ ഉണ്ടായിട്ടില്ലെന്ന് വ്യാപകമായ പരാതികൾ ഉയർന്നിരുന്നു. പല കാര്യങ്ങൾക്കും തൊട്ടടുത്ത വാർഡിലെ കൗൺസിലറായ തന്നെയാണ് പലരും വിളിക്കുന്നതെന്നും കവടിയാർ വാർഡ് കൗൺസിലർ കെ എസ് ശബരിനാഥൻ ട്വന്റിഫോറിനോട് പ്രതികരിച്ചു. പാർട്ടിയ്ക്കകത്തെ ആഭ്യന്തരവിഷയങ്ങളാകാം രാജി വെക്കാനിടയായ കാരണം അതിൽ കൂടുതൽ പ്രതികരണം നടത്താനില്ലെന്നും അദ്ദേഹം പറഞ്ഞു.

ആർ ശ്രീലേഖയുടെ രാജി ജനങ്ങളുടെ വിശ്വാസത്തിനേറ്റ ഇടിവാണ്. വലിയ ഭൂരിപക്ഷത്തോടെയും പ്രതീക്ഷയോടെയുമാണ് ആർ ശ്രീലേഖയെ ജനങ്ങൾ വിജയിപ്പിച്ചിട്ടുള്ളത്. തിരുവനന്തപുരം ബിജെപിയിൽ വലയ പ്രശ്നങ്ങളാണ് ഉണ്ടാകുന്നതെന്നും കെ എസ് ശബരിനാഥൻ പറഞ്ഞു.

അതേസമയം, ശ്രീലേഖയുടെ രാജി ദേശീയ വനിതാ കമ്മീഷൻ അംഗമായി പരിഗണിക്കാത്തതിനാൽ ആണെന്നാണ് വിവരം. നിവേദിത സുബ്രഹ്മണ്യത്തെ വനിതാ കമ്മീഷൻ അംഗമായി തീരുമാനിച്ചിരുന്നു. പ്രധാന പദവി ബിജെപി വാഗ്ദാനം ചെയ്തിരുന്നു. നേതാക്കൾ വാക്കു പാലിക്കാത്തതിനാൽ പ്രതിഷേധ രാജി എന്നും വിവരമുണ്ട്.

Tags

Share this story