ബൈക്കുകൾ തമ്മിൽ മത്സരയോട്ടം; സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

accident

എറണാകുളം പെരുമ്പാവൂരിൽ ബൈക്കുകൾ തമ്മിലുള്ള മത്സരയോട്ടത്തിനിടെ നടന്ന അപകടത്തിൽ യുവാവ് മരിച്ചു. ഇന്നുച്ചയ്ക്കാണ് സംഭവം. വേങ്ങൂർ സ്വദേശി അമൽ ആണ് അപകടത്തിൽ മരിച്ചത്. 

പട്ടിമറ്റം റോഡിൽ അല്ലപ്ര മാർബിൾ ജംഗ്ഷനിലാണ് അപകടം നടന്നത്. രണ്ട് ബൈക്കുകളിലായി യുവാക്കൾ മത്സരബുദ്ധിയോടെ ഓടിക്കുമ്പോഴാണ് അപകടമുണ്ടായത്. എതിർ ദിശയിൽ വന്ന ബസിനടിയിലേക്ക് ഡ്യൂക്ക് ബൈക്ക് ഇടിച്ചു കയറുകയായിരുന്നു

പട്ടിമറ്റം ഭാഗത്ത് നിന്ന് പെരുമ്പാവൂരിലേക്ക് വന്ന സ്വകാര്യ ബസിനടിയിലേക്കാണ് ബൈക്ക് ഇടിച്ചുകയറിയത്. അപകടത്തിന് പിന്നാലെ അമലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
 

Share this story