രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ എത്തി; ഇരിപ്പടം പ്രതിപക്ഷ നിരയിലെ ഏറ്റവും അവസാനത്തെ സീറ്റിൽ

rahul

നിരവധി ലൈംഗികാരോപണങ്ങൾ നേരിടുന്ന എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ എത്തി. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ എതിർപ്പ് തള്ളിയാണ് രാഹുൽ മാങ്കൂട്ടത്തിൽ സഭയിൽ എത്തിയത്. സഭ ആരംഭിച്ച് ഇരുപത് മിനിറ്റ് പിന്നിട്ട ശേഷമായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ വന്നത്. നിയമസഭയിൽ പ്രത്യേക ബ്ലോക്കിലാകും രാഹുൽ മാങ്കൂട്ടത്തിൽ ഇരിക്കുക

സഭ സമ്മേളനം ആരംഭിച്ച 9 മണി വരെ രാഹുൽ എത്തുമോയെന്ന കാര്യത്തിൽ സസ്‌പെൻസ് നിലനിന്നിരുന്നു. ഒമ്പത് മണിയോടെ എംഎൽഎയുടെ സ്റ്റാഫ് സഭയിൽ എത്തിയിരുന്നു. യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നേമം ഷജീറിനൊപ്പം സ്വകാര്യ വാഹനത്തിലാണ് രാഹുൽ വന്നത്

പ്രതിപക്ഷ നിരയിലെ ഏറ്റവും അവസാന സീറ്റിലാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ ഇരിപ്പടം. രാഹുൽ എത്തിയ സമയത്ത് പ്രതികൂലമായോ അനൂകൂലമായോ പ്രതികരണങ്ങളൊന്നുമുണ്ടായില്ല.

Tags

Share this story