ആശമാരുടെ സമരപന്തലിൽ രാഹുൽ മാങ്കൂട്ടത്തിൽ; പോകുന്നതുവരെ സമരവേദിയിൽ വരാതെ വിഡി സതീശൻ

manga

ആശപ്രവർത്തകരുടെ സമരപന്തലിൽ രാഹുൽ മാങ്കൂട്ടത്തിൽ വന്നതിൽ പ്രതിപക്ഷ നേതാവ് വിഡി സതീശന് കടുത്ത അതൃപ്തിയെന്ന് സൂചന. രാഹുൽ മാങ്കൂട്ടത്തിൽ സമരവേദിയിൽ നിന്ന് മടങ്ങിയതിന് ശേഷം മാത്രമാണ് വിഡി സതീശൻ ഇങ്ങോട്ടേക്ക് വന്നത്. അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ ഈ വാർത്ത നിഷേധിച്ചിട്ടുണ്ട്

രാവിലെ 11.30ഓടെ സതീശൻ സമരപന്തലിൽ എത്തുമെന്നാണ് അറിയിച്ചിരുന്നത്. ഇതിന് മുമ്പ് തന്നെ രാഹുൽ മാങ്കൂട്ടത്തിൽ ഇവിടെ എത്തിയിരുന്നു. സമര പന്തലിൽ ഇരുന്ന് ആശമാരുമായി രാഹുൽ മാങ്കൂട്ടത്തിൽ സംസാരിക്കാനും തുടങ്ങി. സമയം 11.30 ആയിട്ടും വിഡി സതീശൻ സമര വേദിയിലേക്ക് എത്തിയുമില്ല

കുറച്ച് നേരം കഴിഞ്ഞതോടെ രാഹുൽ മാങ്കൂട്ടത്തിൽ ഇവിടെ നിന്ന് മടങ്ങി. ഇതിന് പിന്നാലെയാണ് സതീശൻ ഇങ്ങോട്ടേക്ക് വന്നത്. എന്നാൽ തന്നെ സമരപ്പന്തലിൽ നിന്ന് ഇറക്കി വിട്ടതല്ലെന്നും ട്രെയിൻ പോകുമെന്നതിനാലാണ് നേരത്തെ പോയതെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
 

Tags

Share this story